കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിദ്യാര്‍ഥികള്‍ക്ക് റെഡ് റിബണ്‍ എയ്ഡ്സ് ബോധവത്കരണ ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ ആരതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്,കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്. അഭിജിത്, ജൂണിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ കെ. ജോസ് എന്നിവർ പ്രസംഗിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജോ എം. ജോസ് പ്രശ്നോത്തരി നയിച്ചു.
വരക്കാട് വികെഎൻഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ മിഷേല്‍ സൂസന്, ശ്രീനന്ദ് എസ്. നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നീലേശ്വരം രാജാസ് സ്കൂളിലെ കെ.അശ്വിന്‍രാജ്, തീര്‍ഥ പ്രശാന്ത് എന്നിവര്‍ രണ്ടാം സ്ഥാനവും ഹൊസ്ദുര്‍ഗ് ഗവ. സ്കൂളിലെ സി. ശ്രീദേവി, എന്‍. വൈഷ്ണവി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.